Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

ലൂസിഫറിന് ശേഷം അതേ ട്രാക്കില്‍ 'നേര്' ! ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

ലൂസിഫറിന് ശേഷം അതേ ട്രാക്കില്‍ 'നേര്' ! ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഡിസം‌ബര്‍ 2023 (09:24 IST)
വിജയങ്ങള്‍ ഒന്നുമില്ലെന്ന വിമര്‍ശകരുടെ വാക്കുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മോഹന്‍ലാല്‍ ചിത്രം നേര് മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
 
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടിയിലധികം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത് വുഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 40 കോടി ക്ലബ്ബില്‍ ഒരു മോഹന്‍ലാല്‍ ചിത്രം എത്തിയിട്ടും നാളുകള്‍ ഏറെയായി. ലൂസിഫറിന് ശേഷം എടുത്തുപറയാനാവുന്ന വിജയങ്ങള്‍ തിയറ്ററുകളില്‍ നിന്ന് മോഹന്‍ലാലിന് ഉണ്ടായിട്ടില്ല.
നേരിന്റെ വന്‍ വിജയത്തിന് ശേഷം ജനുവരി അവസാനത്തോടെ റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകളും ഉയരുകയാണ്.ബോക്സോഫീസില്‍ തന്റെ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബറോസിനെക്കാളും മുകളില്‍ പോകും പ്രൊഫസര്‍ ഡിങ്കന്‍'; ദിലീപ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്