Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരവിലും പകലിലും ഒടിയൻ; പ്രഖ്യാപനവുമായി മോഹൻലാൽ

മോഹൻലാൽ
, വ്യാഴം, 17 ജനുവരി 2019 (08:51 IST)
ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ 'ഒടിയന്' വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നെങ്കിലും ഇപ്പോൾ നൂറ് കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. 
 
ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. 
 
ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. 'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെഫ്‌കയുടെ നിർമ്മാണത്തിൽ ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ, നായകൻ മമ്മൂട്ടി?