Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകുമാർ മേനോന്റെ തന്ത്രം ഏറ്റു; മുപ്പത് ദിവസംകൊണ്ട് 100 കോടി ക്ലബിൽ ഇടം നേടി ഒടിയൻ!

ശ്രീകുമാർ മേനോന്റെ തന്ത്രം ഏറ്റു; മുപ്പത് ദിവസംകൊണ്ട് 100 കോടി ക്ലബിൽ ഇടം നേടി ഒടിയൻ!
, ബുധന്‍, 16 ജനുവരി 2019 (08:58 IST)
പലതരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മോഹൻലാലിന്റെ ഒടിയൻ മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി നേടിയെടുത്തു. മുപ്പത് ദിവസംകൊണ്ട് 100 കോടി ക്ലബിൽ ചിത്രം ഇടം നേടിയെന്ന വാർത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. 
 
റിലീസിന് മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ്സ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തില്‍ ലഭിച്ചതാണ്. ചിത്രത്തിന് ലഭിച്ച വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിംഗ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകന്‍ പറഞ്ഞത്.
 
അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെക്കൊണ്ട് കഴിയില്ല, മമ്മൂട്ടിക്ക് മാത്രമേ അത് കഴിയൂ: മഹാനടന്റെ ആ വാക്കുകൾ സത്യമായി