Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, പ്രമുഖ താരങ്ങളുമായി ഡി.എന്‍.എ,ഫസ്റ്റ് ലുക്ക്

DNA movie DNA movie news DNA film Lakshmi Rai Rai Lakshmi upcoming Malayalam movies crime trailer movies Malayalam thriller movie in Malayalam thriller films

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജൂലൈ 2023 (15:17 IST)
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു.
 
വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നാല് ആക്ഷന്‍ - കൊറിയോഗ്രാഫറന്മാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് സെല്‍വ, പഴനിരാജ്, കനല്‍ക്കണ്ണന്‍, റണ്‍ രവി എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.എ.കെ. സന്തോഷ് രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ബാബു ആന്റണിയും ഉണ്ട്. നടി കനിഹയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
ഹന്ന റെജി കോശി, ഇനിയ, സ്വാസിക, ഗൗരി നന്ദ, സീതാ പാര്‍വ്വതി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തില്‍ കൃഷ്ണ, റിയാസ് ഖാന്‍, പൊന്‍വണ്ണന്‍, രവീന്ദ്രന്‍, ഡ്രാക്കുള സുധീര്‍, ഇടവേള ബാബു, കുഞ്ചന്‍, അമീര്‍ നിയാസ്, ശിവാനി, അമീര്‍ നിയാസ്, കലാഭവന്‍ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
രവിചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു. സംഗീതം ശരത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുങ്കി ഡാന്‍സിന് ശേഷം, ഷാരൂഖിന്റെ തകര്‍പ്പന്‍ ഡാന്‍സ്,നിറം കൂട്ടാന്‍ പ്രിയാമണിയും