Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്യാന്‍ ശ്രീനിവാസന്റെ അടുത്ത റിലീസ്,സീക്രട്ടിലെ പുതിയ ഗാനം പുറത്ത്

New song from Dhyan Srinivasan's next release

കെ ആര്‍ അനൂപ്

, ശനി, 17 ഓഗസ്റ്റ് 2024 (19:24 IST)
സിബിഐ സിനിമകളുടെ രചിയിതാവ് എസ് എന്‍ സ്വാമി സംവിധായകനാകുന്ന ചിത്രമാണ് സീക്രട്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം കൂടി നിര്‍മാതാക്കള്‍ പുറത്തുവിട്ടു.പൊന്നൂയല്‍ ആടി വാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനാണ്.
ധ്യാന്‍ ശ്രീനിവാസിന്റെ നായികയായി അപര്‍ണ ദാസ് അഭിനയിക്കുന്നു.
 
 ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എന്‍ സ്വാമിയുടേത് ആണ് കഥയും തിരക്കഥയും. 
 
ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ സിറില്‍ കുരുവിള.ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി കെസിബിസി