Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സീനുകൾ അർജുൻ മാറ്റി എഴുതിപ്പിച്ചു': നടിയുടെ മീ ടൂ ആരോപണത്തിൽ സംവിധായകൻ പറയുന്നു

'ആ സീനുകൾ അർജുൻ മാറ്റി എഴുതിപ്പിച്ചു': നടിയുടെ മീ ടൂ ആരോപണത്തിൽ സംവിധായകൻ പറയുന്നു

'ആ സീനുകൾ അർജുൻ മാറ്റി എഴുതിപ്പിച്ചു': നടിയുടെ മീ ടൂ ആരോപണത്തിൽ സംവിധായകൻ പറയുന്നു
, തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:13 IST)
മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മ യാളി നടി ശ്രുതി ഹരിഹരൻ തെന്നിന്ത്യൻ താരം അർജുൻ സർജയ്‌ക്ക് നേരെ മീ ടൂ ആരോപണം നടത്തിയിരുന്നത് ഏറെ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. നിപുണൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ റിഹേഴ്‌സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ അർജുൻ തന്നെ കെട്ടിപ്പിടിച്ചു എന്നായിരുന്നു നടിയുടെ ആരോപണം.
 
വർഷങ്ങളായി തമിഴ് സിനിമാരംഗത്ത് സജീവമാണ് അർജുൻ. അർജുന്റെ ഈ ആരോപണം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ആ ആരോപണത്തിനെതിരെ ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥ് രംഗത്തെത്തിയിരിക്കുകയാണ്. 
 
ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ്. അതൊരു പ്രണയ രംഗമായിരുന്നു. തിരക്കഥയിൽ കുറച്ച് ഭേദഗതി വരുത്തിയാണ് ആ സീൻ അന്ന് ഷൂട്ട് ചെയ്തത്. ഏതൊരു രംഗം ചിത്രീകരിക്കുമ്പോഴും അഭിനേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉണ്ടായേക്കാം. ഏകദേശം രണ്ട് കൊല്ലം മുൻപ് നടന്ന സംഭവമാണ്. അതിനാൽ തന്നെ അന്ന് നടന്ന സംഭവങ്ങൾ തനിയ്ക്ക് കൃത്യമായി ഓർമയില്ലായെന്നും സംവിധായകൻ അരുൺ വൈദ്യനാഥ് പറഞ്ഞു.
 
അന്ന്, അർജുൻ സാർ പറഞ്ഞതുകൊണ്ട് ഞാൻ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രണയരംഗമായതുകൊണ്ട് തന്നെ കുറച്ച് തീവ്രമായിട്ടായിരുന്നു ആ സീനുകൾ താൻ എഴുതിയിരുന്നത്. എന്നാൽ ആ തിരക്കഥയിൽ മറ്റം വരുത്തണമെന്ന് അർജുൻ സാറ്‍ എന്നോട് അന്ന് പറഞ്ഞിരുന്നു. കാരണം മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛനാണെന്നും കൂടുതൽ കെട്ടിപുണർന്നുള്ള രംഗങ്ങളിൽ തനിയ്ക്ക് അഭിനയിക്കൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം എന്നോട് വ്യക്തമാക്കുകയും തുടർന്ന് ഞാൻ അത് മാറ്റി എഴുതുകയും ചെയ്യുകയായിരുന്നു- സംവിധായകൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
 
അതേസമയം, ശ്രുതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അർജുൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ശ്രുതിയുടെ ആരോപണങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും ഇത് ശരിയ്ക്കും തെറ്റായ ആരോപണമാണെന്നും തന്നെ കുറിച്ച് മറ്റുള്ള സഹതാരങ്ങളോട് അന്വേഷിക്കാമെന്നും അർജുൻ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ദിവസത്തേക്ക് 10 ലക്ഷം രൂപ? നൽകില്ലെന്ന് ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ- ദിലീ‍പിനെതിരെ സംസാരിച്ചതിന്റെ കാരണമിതോ?