Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്!

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതാദ്യം!

തെലുങ്ക് നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്!
, ശനി, 6 ജനുവരി 2018 (10:53 IST)
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങി നിൽക്കുന്ന നിത്യ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. തന്റെ പുതിയ ചിത്രത്തിൽ ലെസ്ബിയൻ കഥാപാത്രമായിട്ടാണ് നിത്യ എത്തുന്നത്. 
 
സ്വവർഗരതിക്കാരിയായ ഒരു പെൺകുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തിൽ നിത്യയുടേത്. 
തെലുങ്കിലെ ഒരു പ്രമുഖ യുവനായികയ്ക്കൊപ്പമാണ് നിത്യ അഭിനയിക്കുന്നത്. തെലുങ്കിലെ തന്നെ മുൻ നിര നായികയായ മറ്റൊരു നടിക്കൊപ്പം താരത്തിന്റെ ലിപ്‌ലോക്കും ചിത്രത്തിൽ ഉണ്ടെന്നാണ് സൂചനകൾ. 
 
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാർ ലിപ‌്‌ലോക്ക് രംഗത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.  എന്നാൽ ചിത്രത്തിന് സെൻസർ ബോർഡ് കത്രിക വെക്കാൻ സാധ്യതയുണ്ടെന്ന് നിത്യ തന്നെ വ്യക്തമാക്കുന്നുണ്ട്. 
 
ലെസ്ബിയൻ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ നിത്യ ഈ ചിത്രത്തിന് സെൻസർ ബോർഡ് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹേഷ് ഭാവന; ഫഹദിനേക്കാൾ മികച്ചത് ഉദയനിധി: പ്രിയദർശൻ പറയുന്നു