മഹേഷ് ഭാവന; ഫഹദിനേക്കാൾ മികച്ചത് ഉദയനിധി: പ്രിയദർശൻ പറയുന്നു

മഹേഷ് ഭാവനയെ ഉദയനിധി അനശ്വരമാക്കി: പ്രിയദർശൻ

ശനി, 6 ജനുവരി 2018 (08:34 IST)
ഫഹദ് ഫാസിൽ എന്ന നടൻ അനശ്വരമാക്കിയ കഥാപാത്രമാണ് മഹേഷ് ഭാവന. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമ 2016ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. റിലീസ് ആയി രണ്ട് വർഷം ആകുമ്പോഴും ചിത്രം ചർച്ച ചെയ്യപ്പെടുന്നതിനു കാരണം പോത്തേട്ടൻ ബ്രില്ല്യൻസ് തന്നെയാണ്. 
 
ഇപ്പോഴിതാ, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് റിലീസിനു തയ്യാറാകുന്നു. ഉദയനിധി സ്റ്റാലിന്‍ ആണ് മഹേഷ് ആയി എത്തുന്നത്. തമിഴിൽ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. ഫഹദ് ഫാസിലിനേക്കാൾ നന്നായി ഉദയനിധി ചെയ്തുവെന്ന് പ്രിയദർശൻ പറയുന്നു. 
 
തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടതെന്ന് ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദർശൻ പറഞ്ഞു. ഓരോ സീനുകൾ കഴിയും തോറും അക്കാര്യം തനിക്കും ബോധ്യമാവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് സ്റ്റാലിന്‍ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളില്‍ അദ്ദേഹം അനായാസം പെരുമാറുകയായിരുന്നു. ഉദയനിധിയുടെ മുഖത്തെ നിഷ്‌കളങ്കത സെല്‍വം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാദങ്ങൾക്കിടെ കാവ്യാ മാധവൻ വീണ്ടും സിനിമയിൽ!