Webdunia - Bharat's app for daily news and videos

Install App

നിവിൻ 2.0, പരിഹസിച്ചവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ച് നിവിൻ പോളി

നിഹാരിക കെ.എസ്
ശനി, 15 ഫെബ്രുവരി 2025 (10:52 IST)
പ്രേമം എന്ന സിനിമയുടെ വമ്പൻ വിജയത്തോടെ നിവിൻ പോളിക്ക് എതിരാളികളില്ലെന്ന് സിനിമാ ലോകം വിലയിരുത്തി. എന്നാൽ, തിരക്കഥകളുടെ തെരഞ്ഞെടുപ്പിൽ വ്യത്യസ്തത പുലർത്തിയിരുന്നെങ്കിലും അത് ജനം സ്വീകരിച്ചില്ല. കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമർശിച്ചവരിൽ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമർശനം പലപ്പോഴും പരിഹാസത്തിലേക്കും ബോഡി ഷെയിമിലേക്കും വഴി മാറി. 
 
ഇപ്പോഴിതാ നിവിൻ പോളിയുടെ പുതിയ മേക്കോവർ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നത്. തടി കുറച്ച് മെലിഞ്ഞ് സ്റ്റൈലിഷ് ​ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ നിവിൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വൻ വരവേൽപ്പ് ആണ് ഇതിന് ലഭിക്കുന്നത്. ഒപ്പം പുതിയ മേക്കോവറിലുള്ള വീഡിയോകളും റീലുകളായി സോഷ്യൽ മ‍ീഡിയയിലുണ്ട്. പ്രേമത്തിൽ നിവിൻ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻറെ വിഷ്വലുമായി ചേർത്തുള്ളതാണ് പല റീലുകളും. 
 
നിവിൻ 2.0 എന്നാണ് ആരാധകരിൽ പലരും അദ്ദേഹത്തിൻറെ പുതിയ മേക്കോവറിനെ വിലയിരുത്തിയിരിക്കുന്നത്. അങ്ങനെയൊന്നും ഇല്ലാതാകുന്നതല്ല നിവിൻ പോളിയുടെ ജനപ്രീതിയെന്ന് വ്യക്തമാവുകയാണ് ഇതോടെ. നയൻതാരയ്ക്കൊപ്പം എത്തുന്ന ഡിയർ സ്റ്റുഡൻഡ്സ് എന്ന ചിത്രമാണ് നിവിൻറെ അടുത്ത റിലീസ്. തമിഴ് സംവിധായകൻ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിൻ പോളിയുടേതായി പുറത്തെത്താനുണ്ട്. ശ്രീ ​ഗോകുലം മൂവീസ് നിർമ്മിക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments