Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

മലയാളം ഉള്‍പ്പെടെ നാലു ഭാഷകളില്‍ റിലീസ് ചെയ്തില്ല,'ജപ്പാന്‍' നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയത് തമിഴില്‍ മാത്രം

Japan Movie Grand Pooja |  Karthi Anu Emmanuel Japan new Tamil movie Tamil movie news Tamil upcoming movies movie news film news

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (15:06 IST)
കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാന്‍ ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാനാവാതെ മടങ്ങിയ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. തമിഴില്‍ മാത്രമേ ഇപ്പോള്‍ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ജപ്പാന്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു. 
അനു ഇമ്മാനുവലാണ് നായിക. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
 
 തെലുങ്ക് താരം സുനില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഇടിക്കാലം ! ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ ടോവിനോ തോമസ്,ഐഡന്റിറ്റി സെറ്റില്‍ എത്തി നടന്‍, വീഡിയോ