ഭാഗ്യം കൂടാന്‍ ജോത്സ്യന്‍ പറഞ്ഞത് കേട്ട് പേരിന്റെ സ്‌പെല്ലിങ് മാറ്റി; എന്നിട്ടും ദിലീപിന് രക്ഷയില്ല, ജനപ്രിയനെ തുണയ്ക്കാതെ സംഖ്യാശാസ്ത്രം

Webdunia
ചൊവ്വ, 18 ജനുവരി 2022 (10:13 IST)
സിനിമയുടെ റിലീസ് തിയതി അടക്കം ജോത്സ്യനെ കണ്ട് തീരുമാനിക്കുന്ന സ്വഭാവക്കാരനാണ് നടന്‍ ദിലീപ്. തികഞ്ഞ ഈശ്വരവിശ്വാസിയായ ദിലീപ് സംഖ്യാശാസ്ത്രത്തിലും വിശ്വസിക്കുന്നുണ്ട്. സംഖ്യാശാസ്ത്രം അനുസരിച്ചാണ് ദിലീപ് തന്റെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയത്. 
 
സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപ് സ്പെല്ലിങ്ങില്‍ ഒരു ലെറ്റര്‍ കൂടി ചേര്‍ത്താണ് അന്ന് പേര് മാറ്റിയത്. 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് ഇപ്പോള്‍ പേരിന്റെ സ്പെല്ലിങ്. നാദിര്‍ഷാ ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' എന്ന സിനിമയുടെ പോസ്റ്റര്‍ മുതലാണ് ദിലീപ് പേരുമാറ്റാന്‍ തുടങ്ങിയത്.
 
Dileep എന്നാണ് യഥാര്‍ഥത്തില്‍ ഇംഗ്ലീഷ് സ്‌പെല്ലിങ്. എന്നാല്‍, കേശു ഈ വീടിന്റെ നാഥന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളുടെ പോസ്റ്ററുകളില്‍ Dilieep എന്നാണ് സ്‌പെല്ലിങ്. യഥാര്‍ഥ സ്‌പെല്ലിങ്ങിനൊപ്പം ഒരു 'I' കൂടി താരം ചേര്‍ത്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഈ പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും Dileep എന്ന് തന്നെയാണ് ഇപ്പോഴും പേര്. വോയ്‌സ് ഓഫ് സത്യനാഥന്റെ പോസ്റ്റില്‍ Dileep എന്നായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് താരം തന്നെ ആവശ്യപ്പെട്ടത് അനുസരിച്ച് Dilieep എന്നാക്കിയതാണ്.
 
സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപ്. ഇതാണ് പേര് മാറ്റത്തിനു കാരണം. കേരളത്തിലെ ഒരു പ്രമുഖ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. Dileep എന്ന് എഴുതുമ്പോള്‍ ആറ് അക്ഷരങ്ങളാണ് ഉള്ളത്. എന്നാല്‍, Dilieep എന്ന് ആക്കുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം ഏഴാകും. ആറ് ഇരട്ട സംഖ്യയായതിനാലും മോശം നമ്പര്‍ ആയതിനാലുമാണ് ഒരു I കൂടി ചേര്‍ത്ത് പേരിന് ഏഴ് അക്ഷരങ്ങള്‍ ആക്കിയത്. തുടര്‍ന്നുള്ള എല്ലാ സിനിമകളിലും Dilieep എന്നാണ് താരത്തിന്റെ പേര് എഴുതുക.
 
പക്ഷേ, ഭാഗ്യത്തിനായി പേര് മാറ്റിയിട്ടും ദിലീപ് ഇപ്പോള്‍ നേരിടുന്നത് വന്‍ തിരിച്ചടിയാണ്. പേര് മാറ്റിയ ശേഷം ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ ക്ലച്ച് പിടിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതിരോധത്തിലായതും സിനിമകള്‍ പരാജയപ്പെടുന്നതും ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന്റെ താരമൂല്യവും ഇടിയാന്‍ തുടങ്ങി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments