നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി. പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിന്റെ ആവശ്യങ്ങള്‍ക്ക് വിപരീതമായാണ് ഹൈക്കോടതി വിധി. എട്ട് സാക്ഷികളെ വിസ്തരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് പുതിയ സാക്ഷികളേയും വിസ്തരിക്കാം. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും ഹൈക്കോടതി. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി പറഞ്ഞു. പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം.