Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനല്ല, ഒരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടത്'; അന്ന് ദിലീപ് പറഞ്ഞു, നടിയെ ആക്രമിച്ച കേസില്‍ 'മാഡം' ആര്?

'ഞാനല്ല, ഒരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടത്'; അന്ന് ദിലീപ് പറഞ്ഞു, നടിയെ ആക്രമിച്ച കേസില്‍ 'മാഡം' ആര്?
, തിങ്കള്‍, 17 ജനുവരി 2022 (08:48 IST)
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ 'മാഡ'ത്തിനായി വീണ്ടും അന്വേഷണം. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 'മാഡം' എന്നാണ് ഈ സ്ത്രീയെ വിളിക്കുന്നത്. സിനിമാ മേഖലയുമായി മാഡത്തിനു ബന്ധമുണ്ടെന്നാണ് വിവരം. 
 
ദിലീപ് സുഹൃത്ത് ബൈജുവിനോട് 'സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്' എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു. 'മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്' എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 'കേസില്‍ മാഡത്തിന് വലിയ പങ്കില്ല' എന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. ഇതോടെ 'മാഡ'ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചു. ഇതിനാണ് വീണ്ടും തുടക്കമാകുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോഹിതദാസുമായുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെട്ടു; ആര് എന്തൊക്കെ പറഞ്ഞാലും ലോഹി അങ്കിള്‍ തനിക്ക് ഗോഡ്ഫാദര്‍ ആണെന്ന് മീര ജാസ്മിന്‍