Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലിന്റെ 'ധൂമം' ജൂണ്‍ 23ന്, ട്രെയിലര്‍ കാണാം

ഫഹദ് ഫാസിലിന്റെ 'ധൂമം' ജൂണ്‍ 23ന്, ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 8 ജൂണ്‍ 2023 (15:16 IST)
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ധൂമം റിലീസ് പ്രഖ്യാപിച്ചു.പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ട്രെയിലറും പുറത്തുവന്നു.2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സിനിമ എന്തായിരിക്കും എന്ന സൂചന കാഴ്ചക്കാര്‍ക്ക് നല്‍കി. ജൂണ്‍ 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
കെജിഎഫ്,കാന്താര നിര്‍മ്മാതാക്കള്‍ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ധൂമം.
അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, വിനീത് എന്നിവര്‍ നേരത്തെ 'ധൂമ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.
 
പ്രീത ജയരാമന്‍ ഛായാഗ്രാഹണവും പൂര്‍ണചന്ദ്ര തേജസ്വി സംഗീതവും ഒരുക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി ക്ലബ്ബില്‍ 2018