കഥയും നിര്‍മ്മാണവും ഒമര്‍ ലുലു, മൈ സ്റ്റോറിക്ക് ശേഷം റോഷ്നി ദിനകറുടെ സംവിധാനം; ചിത്രത്തിന് പ്രേക്ഷകർക്ക് പേരിടാം

പുതിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മാണത്തിലുള്ള ആദ്യ സിനിമയെന്ന് ഒമര്‍ ലുലു.

തിങ്കള്‍, 6 മെയ് 2019 (12:53 IST)
പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക റോഷ്‌നി ദിനകര്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ് നിര്‍മ്മാണം. സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ സാന്നിധ്യത്തിലാണ് ഇരുവരും പ്രൊജക്ട് പ്രഖ്യാപിച്ചത്.
 
പുതിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മാണത്തിലുള്ള ആദ്യ സിനിമയെന്ന് ഒമര്‍ ലുലു. മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്. ഒരു നാടന്‍ പ്രണയകഥ. എന്റെ സിനിമയുടെ ഫ്‌ളേവര്‍ അല്ല. ഈ സിനിമയുടെ പേര് നിങ്ങള്‍ ഇടണം.
 
റോഷ്‌നി ദിനകറിന്റെ ഈ ചിത്രം മനസില്‍ തട്ടി ചെയ്യുന്നതെന്ന് സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. രസകരമായ കഥയാണെന്നും തനിക്ക് തന്നായി ഇഷ്ടപ്പെട്ടെന്നും ഗോപിസുന്ദർ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേളിയെ താലിചാർത്താൻ ശ്രീനിഷ് മതം മാറിയോ? സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും രണ്ട് നീതിയോ?