Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!

ലിസ്റ്റിൽ നീരജ് മാധവും ഉണ്ട്

അല്ലു അർജുൻ
, ചൊവ്വ, 13 ഫെബ്രുവരി 2018 (08:27 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒപ്പം പാട്ടിലെ നായികമാരിൽ ഒരാളായ പ്രിയ പി വാര്യരും. ഗാനം പുറത്തിറങ്ങിയതോടെ ഒരു ദിവസം കൊണ്ട് പ്രിയയ്ക്ക് ഒരു മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ബോളിവുഡിൽ നിന്നും ടോളിവുഡിൽ വമ്പൻ താരങ്ങൾ വരെ ഒരു അഡാർ ലവിലെ നായിക പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു.
 
ഇത് വരെ 14 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് പ്രിയ നേടിയത്. അതിൽ ബോളിവുഡിലെ സുന്ദരൻ അർജുൻ കപൂറും മലയാളത്തിന്റെ യുവതാരം നീരജ് മാധവും ഉണ്ട്. ഒപ്പം, അല്ലു അർജുന്റെ വക പാട്ടിനെ പ്രശംസിച്ചു ഒരു ട്വീറ്റ് കൂടെ വന്നിരിക്കുകയാണ്. 'ഈ ഇടയ്ക്കു കണ്ടതിൽ വച്ച് ഏറ്റവും ക്യൂട്ട് വീഡിയോ ഇതാണ് എന്ന് പറഞ്ഞാണ് അല്ലു അർജുൻ ട്വീറ്റ് ചെയ്തത്.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!