Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമലുവിന് ശേഷം വീണ്ടുമൊരു റൊമാന്റിക് കോമഡി ചിത്രം, വിനീതും 8 താര സുന്ദരിമാരും, 'ഒരു ജാതി ജാതകം'ടീസര്‍

Oru Jaathi Jaathakam teaser  Vineeth Sreenivasan Nikhila Vimal

കെ ആര്‍ അനൂപ്

, ചൊവ്വ, 5 മാര്‍ച്ച് 2024 (10:23 IST)
വിനീത് ശ്രീനിവാസന്‍ വീണ്ടും ഒരു എന്റര്‍ടെയ്‌നറുമായി എത്തുകയാണ്. റൊമാന്റിക് കോമഡി ചിത്രം 'ഒരു ജാതി ജാതകം'ടീസറാണ് ശ്രദ്ധ നേടുന്നത്. സിനിമ എന്തായിരിക്കുമെന്ന ചെറിയൊരു സൂചന നല്‍കി കൊണ്ടാണ് ടീസര്‍ പുറത്തുവന്നത്. പ്രധാന താരങ്ങളെയെല്ലാം ടീസറില്‍ കാണിക്കുകയും ചെയ്തു. 
നേരത്തെ വിനീത് ശ്രീനിവാസന് ചുറ്റിലുമായി നിരവധി പെണ്‍കുട്ടികള്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.നിഖിലാ വിമലിന്റെ ശബ്ദത്തോടെയാണ് ടീസര്‍ തുടങ്ങുന്നതും അവസാനിക്കുന്നതും.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്‌മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍. എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് ഷാജി പുല്‍പ്പള്ളി.കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ അനില്‍ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടര്‍ - മനു സെബാസ്റ്റ്യന്‍. കാസ്റ്റിങ് ഡയറക്ടര്‍ പ്രശാന്ത് പാട്യം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്‌സ് നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാജി കൈലാസിന്റെ ഇളയ മകന്‍ നായകന്‍, സുകുമാരക്കുറുപ്പായി നടന്‍ അബു സലിം, വരാനിരിക്കുന്നത് ത്രില്ലര്‍ ?