Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിച്ചിരിക്കുന്ന ഇതിഹാസം'; മോഹന്‍ലാലിനെ പുകഴ്ത്തി തെലുങ്ക് നടന്‍ പി. രവി ശങ്കര്‍

Mohanlal Mohanlal movie news Mohanlal upcoming movies

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:02 IST)
നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് തെലുങ്ക് നടന്‍ പി. രവി ശങ്കര്‍.വൃഷഭയില്‍ ഇരുവരും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുണ്ട്.ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹന്‍ലാലിനോടോപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു എന്നാണ് മോഹന്‍ലാലിനെ കുറിച്ച് രവിശങ്കര്‍ പറഞ്ഞത്.
 
'ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹന്‍ലാല്‍ സാറിനൊപ്പം 'വൃഷഭ' എന്ന ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനുള്ള മഹത്തായ ബഹുമതി ലഭിച്ചത് ഭാഗ്യമായി കരുതുന്നു',- പി. രവി ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
മോഹന്‍ലാലിന്റെ മകന്റെ കഥാപാത്രമായി തെലുങ്ക് താരം റോഷന്‍ മെക എത്തുന്നു. 
 
കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്.ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നഡ സിനിമയെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി, നടി സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു