Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓണാവധിക്ക് ധൈര്യമായി പോരൂ കുടുംബത്തോടൊപ്പം'; തിയേറ്റുകളിലേക്ക് കുടുംബ പ്രേക്ഷകരെ ക്ഷണിച്ച് ബേസില്‍ ജോസഫ്

Palthu Fashion Show – Palthu Janwar Promo Song | Bhavana Studios | Basil Joseph | Justin Varghese Starring : Basil Joseph

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഓഗസ്റ്റ് 2022 (10:20 IST)
ഓണത്തിന് കുടുംബത്തോടൊപ്പം പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ?സെപ്റ്റംബര്‍ 2 പ്രദര്‍ശനത്തിന് എത്തുന്ന തന്റെ പുതിയ ചിത്രമായ 'പാല്‍തു ജാന്‍വര്‍' കാണാന്‍ തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ ക്ഷണിച്ച് നടന്‍ ബേസില്‍ ജോസഫ്. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 
 പ്രദര്‍ശനത്തിനെത്തും. ഓവര്‍സീസ് റൈറ്റ്‌സ് സ്റ്റാര്‍ ഹോളിഡേ ഫിലിമിസും പ്ലേ ഫിലിമിസും ചേര്‍ന്ന് സ്വന്തമാക്കി.
 
സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്.ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
 
വിനോയ് തോമസ്, അനീഷ് അഞ്ജലി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ 200 തിയേറ്ററുകളില്‍ ഇന്നുമുതല്‍ , കേരളക്കരയില്‍ നിന്നും കോടികള്‍ നേടുമോ 'ലൈഗര്‍'?