Param Sundari Collection: ആദ്യ ദിനം നേടിയത് ഏഴ് കോടിക്ക് മുകളിൽ; 'പരം സുന്ദരി' ഒ.ടി.ടിയിലേക്ക്, എവിടെ കാണാം?

നിഹാരിക കെ.എസ്
ശനി, 30 ഓഗസ്റ്റ് 2025 (15:26 IST)
റിലീസിന് മുൻപ് തന്നെ വിവാദങ്ങളിലകപ്പെട്ട ചിത്രമാണ് പരം സുന്ദരി. ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ കേന്ദ്ര കഥാപാത്രമായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഓ​ഗസ്റ്റ് 29 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഓപ്പണിങ് ഡേയിൽ തന്നെ 7.37 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്.
 
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബറിലായിരിക്കും ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
 
പരം സച്ച്ദേവ് എന്ന കഥാപാത്രമായി സിദ്ധാർഥ് മൽഹോത്ര എത്തുമ്പോൾ സുന്ദരി എന്ന കഥാപാത്രമായാണ് ജാൻവി ചിത്രത്തിലെത്തുന്നത്. സുന്ദരി എന്ന കഥാപാത്രത്തിന്റെ പേരിൽ ജാൻവിയ്ക്ക് നേരെയും വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. മലയാളത്തിൽ നടൻ രൺജി പണിക്കറും ചിത്രത്തിലെത്തുന്നുണ്ട്. കൊച്ചിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാ​ഗവും ചിത്രീകരിച്ചിരിക്കുന്നത്.
 
മഡോക്ക് ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. സഞ്ജയ് കപൂർ, ഇനായത്ത് വർമ, മൻജോത് സിങ്, സിദ്ധാർഥ ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ- ജി​ഗാർ ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പർദേസിയാൻ എന്ന് തുടങ്ങുന്ന ​ഗാനവും ട്രെൻഡിങ് ആയി മാറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments