Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികൾക്ക് അഭിമാനം, പാർവതിക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം; ജപ്പാനിലെ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ!

മലയാളികൾക്ക് അഭിമാനം, പാർവതിക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം; ജപ്പാനിലെ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ!

എസ് ഹർഷ

, ശനി, 21 സെപ്‌റ്റംബര്‍ 2019 (13:32 IST)
അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിലൂടെ ഏറെ വിമർശനവും ആക്ഷേപവും ഏറ്റു വാങ്ങേണ്ടി വന്ന നടിയാണ് പാർവതി. മലയാള സിനിമയിൽ അഭിനയിച്ച ഓരോ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നടി. പാർവതിയെന്ന നടിക്കൊപ്പം അവർ അഭിനയിച്ച കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് ഓടിയെത്തുന്നത് അവരുടെ അഭിനയം അസാധ്യമായതിനാലാണ്.  
 
പാര്‍വതി തിരുവേത്തിന് വീണ്ടും അംഗീകാരം. പാര്‍വതി തമിഴില്‍ അഭിനയിച്ച സിനിമയ്ക്ക് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. വസന്ത് എസ് സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഇത്.
 
പാര്‍വതിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയ, ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍, എന്നിവരുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍, എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കി വ്യത്യസ്ത പശ്ചാതലത്തിലുള്ള മൂന്ന് സ്ത്രീകളുടെ കഥയാണ് സിനിമയിലൂടെ പറഞ്ഞത്. 
 
2018 ല്‍ മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ സിനിമയ്ക്ക് അവിടെ നിന്നും ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു. കഴിഞ്ഞ രാജ്യാന്ത്ര ചലച്ചിത്ര മേളയിലും ബാംഗ്ലൂര്‍ ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജല്ലിക്കെട്ട് എന്ന വെടിക്കെട്ട്, കാത്തിരിക്കാം ഒരു അഡാറ് ചിത്രത്തിനായി; ടീസർ പുറത്ത്