Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫ് നായകൻ, നിമിഷ നായിക- സംവിധാനം പാർവതി തിരുവോത്ത്!

ആസിഫ് നായകൻ, നിമിഷ നായിക- സംവിധാനം പാർവതി തിരുവോത്ത്!
, തിങ്കള്‍, 17 ജൂണ്‍ 2019 (11:08 IST)
പാർവതി തിരുവോത്ത് സംവിധായികയാകുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും പാർവതി പറഞ്ഞു. റിമ കല്ലിങ്കലായിരിക്കും ചിലപ്പോൾ സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. റെഡ് എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ സംവിധായികയാകുന്ന വിവരം വെളിപ്പെടുത്തിയത്.
 
സംവിധായികയാകുന്നതിനെ കുറിച്ച് നേരത്തെ മുതൽ ആലോചിക്കുന്നതാണെന്നും താനും നടി റിമാ കല്ലിങ്കലും അത്തരമൊരു സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും പാർവതി പറഞ്ഞു. തന്റെ ചിത്രത്തിൽ നടൻ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് നടിമാർ തന്റെ പട്ടികയിൽ ഉണ്ടെന്നും
 
എന്നാൽ ദർശന രാജേന്ദ്രനും , നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി വ്യക്തമാക്കി. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ താരം വെളിപ്പെടുത്തിയില്ല. ഏതായാലും അങ്ങനെയൊന്ന് ഉടൻ തന്നെ സംഭവിക്കുമെന്ന് ഉറപ്പാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭനയും നസ്രിയയും ഒന്നിക്കുന്നു, സുരേഷ് ഗോപിയെ തിരികെ കൊണ്ട് വന്ന് ദുൽഖർ !