മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്നവർ; അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി

പോസ്റ്റിനു താഴെ നടിയെ പ്രശംസിച്ചും ഓണാശംസകൾ നേർന്നും നിരവധി ആരാധകരാണ് കമന്‍റുകളുമായെത്തിയിരിക്കുന്നത്.

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:43 IST)
തന്‍റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടൊ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് നടി പാർവതി തിരുവോത്ത്. മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്‍റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും എന്നാണ് ചിത്രത്തിനൊപ്പം പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
 
പോസ്റ്റിനു താഴെ നടിയെ പ്രശംസിച്ചും ഓണാശംസകൾ നേർന്നും നിരവധി ആരാധകരാണ് കമന്‍റുകളുമായെത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇത്രയും മുതൽമുടക്കി ഒരു മലയാള സിനിമ നിർമ്മിക്കേണ്ടതുണ്ടോ'; മോഹൻലാലിന് പറയാനുണ്ട് ചില കാര്യങ്ങൾ !