സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ എന്ന പേരിൽ നടത്തുന്നത് കബളിപ്പിക്കൽ; ഗുരുതര ആരോപണവുമായി യുവതി
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി.
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി. സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു അനൂജയും സുഹൃത്തുകളും നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കി മാറ്റിയെന്നാണ് യുവതി പ്രധാനമായും ആരോപിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരത്തിൽ ഉള്ളതാണെന്നും അനൂജ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
മലപ്പുറം, പാലക്കാട് ഭാഗങ്ങളില്‍ അനൂജയും സുഹൃത്തുകളും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തൻ്റേതാണെന്നു വരുത്തിത്തീര്‍ക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നെന്നും അനൂജ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിപാടി നടന്ന രാത്രി സന്തോഷ് പണ്ഡിറ്റിനെ വീട്ടിലേയ്ക്ക് കൊണ്ടുവിടാന്‍ പോയ തൻ്റെ സുഹൃത്തുക്കളെ കൊണ്ട് നടന്‍ വീട്ടിലേയ്ക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങിപ്പിച്ചതായും അനൂജ ആരോപിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുക്കുന്നു. പല ദിവസങ്ങളില്‍ ആയി ഇത് പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്നു. ഇതാണ് അദ്ദേഹം ചെയ്യുന്നതെന്നും യുവതി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.