Webdunia - Bharat's app for daily news and videos

Install App

തെലുങ്കിൽ ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കാൻ ഉപദേശിച്ചവരുണ്ട്: പാർവതി തിരുവോത്ത്

നിഹാരിക കെ.എസ്
ബുധന്‍, 12 ഫെബ്രുവരി 2025 (15:29 IST)
കരിയറിന്റെ തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണം ഉണ്ടാക്കാൻ ഉപദേശം നൽകിയവരുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ആത്മവിശ്വാസം വരികയായിരുന്നു എന്നാണ് പാർവതി ദ് ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
 
തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തിൽ വന്ന് അർഥവത്തായ സിനിമകൾ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാൽ എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. ഇപ്പോൾ സിനിമകൾ കുറവാണ്, പക്ഷേ ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങൾ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്.
 
ചോദ്യങ്ങൾ ചോദിക്കുന്ന എന്റെ സ്വഭാവവും ഡബ്ല്യുസിസിയൊക്കെയായപ്പോൾ ആളുകൾ എന്റെ മുഖത്ത് പോലും നോക്കാതെയായി. പക്ഷേ ഞാൻ സിനിമാ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂർണബോധ്യമുണ്ട്. ഇങ്ങനെ പറയാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകൾ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് എനിക്ക് നിലപാടുകളിൽ ഉറച്ചുനിൽക്കാനാകുന്നത് എന്നാണ് പാർവതി പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ; ആശങ്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍

ഞങ്ങള്‍ ഗാസ സ്വന്തമാക്കിയിരിക്കും; ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments