Pazhassiraja Box Office: മമ്മൂട്ടിയുടെ പഴശ്ശിരാജ എത്ര കോടി നേടി? ഇന്‍ഡസ്ട്രി ഹിറ്റ് ആയിരുന്നോ?
മലയാളത്തിലെ ആദ്യ 40 കോടി കളക്ഷന്‍ പഴശ്ശിരാജയ്ക്കാണ്. ആദ്യദിനം നേടിയത് 1.5 കോടിക്കു മുകളില്‍
Pazhassiraja Box Office: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരള വര്‍മ്മ പഴശ്ശിരാജ' റിലീസ് ചെയ്തിട്ട് 16 വര്‍ഷം. രാജമാണിക്യത്തിനു ശേഷമുള്ള മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ പഴശ്ശിരാജ.
മലയാളത്തിലെ ആദ്യ 40 കോടി കളക്ഷന്‍ പഴശ്ശിരാജയ്ക്കാണ്. ആദ്യദിനം നേടിയത് 1.5 കോടിക്കു മുകളില്‍. ആദ്യ ആഴ്ചയില്‍ 7.65 കോടി കളക്ട് ചെയ്യാനും പഴശ്ശിരാജയ്ക്കു സാധിച്ചു. പഴശ്ശിരാജയുടെ ആകെ ബിസിനസ് 43 കോടി. മുടക്കുമുതല്‍ 21 കോടി. 63 തിയറ്ററുകളില്‍ 50 ദിവസം പൂര്‍ത്തിയാക്കി. 100 ദിവസം പൂര്‍ത്തിയാക്കിയത് അഞ്ച് തിയറ്ററുകളില്‍. മൂന്ന് കോടിക്ക് സാറ്റലൈറ്റ് സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ചാനല്‍ ആണ്.
മമ്മൂട്ടിക്കൊപ്പം ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ, ജഗതി ശ്രീകുമാര്‍, തിലകന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും പഴശ്ശിരാജയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.