Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർച്ചനയേയും രഞ്ജിനിയേയും വെള്ളപൂശാനുള്ള ശ്രമം? ഇത് ചീപ്പ് ഗെയിം; ‘പേളിഷിനെ’ തൊട്ട് കളിച്ചാൽ പണി പാളും !

ശ്രീനിഷ് - പേർളി ബന്ധത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് സാബുവും രഞ്ജിനിയും? - ഞെട്ടിച്ച് മുകേഷിന്റെ വെളിപ്പെടുത്തൽ

അർച്ചനയേയും രഞ്ജിനിയേയും വെള്ളപൂശാനുള്ള ശ്രമം? ഇത് ചീപ്പ് ഗെയിം; ‘പേളിഷിനെ’ തൊട്ട് കളിച്ചാൽ പണി പാളും !
, ശനി, 29 ജൂണ്‍ 2019 (12:13 IST)
തമിഴിലും ഹിന്ദിയിലും തിളങ്ങിയ ബിഗ് ബോസ് മലയാളത്തിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് സുപരിചതമായ നിരവധി ആളുകളായിരുന്നു പങ്കെടുത്തത്. ബിഗ് ബോസിൽ ഏറ്റവും അധികം ചർച്ചയായത് പേളി- ശ്രീനിഷ് പ്രണയമായിരുന്നു. ഇവർക്കുമെതിരെ ബിഗ് ബോസിൽ ഹൌസിനുള്ളിൽ നിലയുറപ്പിച്ചവരായിരുന്നു അർച്ചന, രഞ്ജിനി ഹരിദാസ്, സാബു മോൻ എന്നിവർ. 
 
ഇപ്പോഴിതാ, ശ്രീനിഷ് - പേർളി ബന്ധത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം നിങ്ങൾ അവതരിപ്പിച്ചില്ലേയെന്ന് മുകേഷ് സാബുവിനോടും രഞ്ജിനിയോടും ചോദിക്കുന്നു. ഏഷ്യാനെറ്റ് തന്നെ അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവിൽ താരങ്ങളെല്ലാം പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഏതായാലും പ്രോഗ്രാമിന്റെ പ്രൊമോ ഇതിനോടകം വൈറലായി കഴിഞ്ഞു.
 
ഗെയിമിന്റെ ഭാഗമാണ് പ്രണയമെന്ന് വാദിച്ച രഞ്ജിനി, അർച്ചന, സാബുമോൻ അടക്കമുള്ളവരെ ഞെട്ടിച്ച് കൊണ്ടായിരുന്നു പേളിഷ് വിവാഹം. എന്നാൽ, വിവാഹശേഷവും പേളിയേയും ശ്രീനിഷിനേയും വെറുതേ വിടാനുള്ള ഭാഗം ചാനലുകാർക്കില്ലെന്നാണ് പേളി ആർമി ആരോപിക്കുന്നത്. 
 
റെറ്റിംഗ് കൂട്ടുന്നതിനുവേണ്ടിയുടെ ചീപ്പ് ഗെയിം ആണിതെന്നാണ് ഇവർ ആരോപിക്കുന്നത്. അർച്ചന അടക്കമുള്ളവരെ വെള്ളപൂശാനുള്ള തത്രപ്പാടിലാണ് ചാനലെന്നും എല്ലാം ഗെയിമിന്റെ ഭാഗമായിരുന്നു എന്നുള്ള ന്യായീകരണം ആയിരിക്കും പറയാൻ പോകുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. 
 
ബിഗ് ബോസ് കഴിഞ്ഞിട്ടും പേളിയേയും ശ്രീനിയേയും വെറുതേ വിടാൻ ഉദ്ദേശമില്ലേ എന്നും ആരാധകർ ചോദിക്കുന്നു. സമാധാനവും സന്തോഷവുമായി ജീവിക്കുന്നവരെ എന്തിനാണ് ഇനിയും പ്രശ്നങ്ങളിലേക്ക് തള്ളിയിടുന്നതെന്ന് ചോദിക്കുന്നവരും കുറവല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാധാരണ ഇത്രയൊന്നും ഇല്ല, ഇതിപ്പൊ നിന്നെ കാണിക്കാനാ’ - മമ്മൂക്ക നടന്നകന്നു; പിഷാരടി പറയുന്നു