ബിഗ് ബോസ് പരിപാടി പല ഭാഷകളിലാണുള്ളത്. മലയാളത്തിൽ ഒരിക്കൽ മാത്രമാണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. ഷോയിലൂടെ പരിചയപ്പെട്ട് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാവുകയും ചെയ്തു. ഇതോടെ ബിഗ് ബോസ് വഴി പ്രണയുവും വിവാഹമുമൊക്കെ സാധിക്കുമല്ലേ എന്ന് ചോദിച്ചവർക്ക് ഇതാ പുതിയ ഞെട്ടിക്കുന്ന വാർത്ത.
ബിഗ് ബോസിലൂടെ വിവാഹം മാത്രമല്ല, വേണമെങ്കിൽ അറസ്റ്റും നടക്കും. ‘ബിഗ് ബോസ് മറാത്തി’യുടെ മത്സരാര്‍ത്ഥിയെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ കണ്ടസ്‌റ്റൻഡിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.
പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഞെട്ടിയെങ്കിലും അറസ്റ്റിന് തടസ്സം നില്‍ക്കാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവര്‍ തയാറായില്ല. കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിങ്കിലും ഇയാൾ വന്നില്ല. ഒടുവില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.