Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടിൽ ‘യാത്ര’യെ മലർത്തിയടിച്ച് ‘പേരൻപ്’- മമ്മൂട്ടിയുടെ ജൈത്രയാത്ര, അമ്പരന്ന് തമിഴ് ജനത

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (17:14 IST)
തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാൻ ആകാത്ത ചിത്രമാണ് കമൽ ഹാസന്റെ ‘മഹാനദി’. ‘മഹാനദി’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍റെ അഭിനയം കണ്ട് കണ്ണുനിറയാത്തവര്‍ ആരും തന്നെയുണ്ടാവില്ല. ക്ലാസ് സിനിമയ്ക്ക് വമ്പൻ സ്വീകരണമാണ് അന്ന് തമിഴ് ജനത നൽകിയത്. 
 
അതേ സ്വീകാര്യത തന്നെയാണ് ഇപ്പോഴവർ മമ്മൂട്ടിക്കും നൽകുന്നത്. റാമിന്റെ പേരൻപിനെ കൈവിടാതെ ഇപ്പോഴും കാണാൻ ജനത്തിരക്ക് തന്നെയാണ് ചെന്നൈയിൽ. കാർത്തി നായകനായ ദേവ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വമ്പൻ റിലീസ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഒപ്പം, മമ്മൂട്ടിയുടെ തന്നെ തെലുങ്ക് ചിത്രം ‘യാത്ര’യും തമിഴ്നാട്ടിൽ പ്രദർശനം തുടരുന്നുണ്ട്. 
 
പേരൻപിനേക്കാളും തിയേറ്ററും ഷോയും യാത്രയ്ക്കും ദേവിനുമാണ്. എന്നിട്ട് കൂടി ചിത്രത്തെ കൈവിടാതെ മമ്മൂട്ടിയുടേയും സാധനയുടെയും ക്ലാസ് അഭിനയം വീണ്ടും കാണാൻ എത്തുന്നവരുണ്ട്. കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് യാത്രയെ പെരൻപ് തോൽപ്പിച്ചിരിക്കുന്നു എന്നതാണ്. തെലുങ്ക് നാട്ടിൽ ‘യാത്ര’ കളം‌നിറഞ്ഞ് കളിക്കുമ്പോൾ തമിഴ്നാട്ടിൽ തേരോട്ടം തുടരുന്നത് ‘പേരൻപ്’ ആണ്.
 
എല്ലാ കേന്ദ്രങ്ങളിലും ഈ രണ്ടു ചിത്രങ്ങള്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. വൈ എസ് രാജശേഖരറെഡ്ഡി എന്ന അതികായനായ കോണ്‍ഗ്രസ് നേതാവിനെ അതിന്‍റെ എല്ലാ പ്രൌഢിയോടെയുമാണ് മമ്മൂട്ടി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി തന്നെ മമ്മൂട്ടിയുടെ ഈ പകര്‍ന്നാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments