Webdunia - Bharat's app for daily news and videos

Install App

ബോക്‌സോഫീസിൽ വിജയക്കൊടി പാറിച്ച് പേരൻപ്, റെക്കോർഡുകൾ പലതും വഴിമാറുന്നു!

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (17:04 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലിറങ്ങിയ പേരൻപ് ബോക്‌സോഫീസും കീഴടക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ഇപ്പോഴും തിയേറ്ററുകൾ കീഴടക്കുകയാണ്. മമ്മൂട്ടിയും സാധനയും മികച്ച അഭിനയം കാഴ്‌ചവയ്‌ക്കുകയും ഇതിനോടകം നിരവധി പേരുടെ പ്രശംസ നേടുകയും ചെയ്‌തിട്ടുണ്ട്.
 
പുറത്തിറങ്ങി നാലു ദിനം പിന്നിടുമ്പോള്‍ ചിത്രം 10 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം, റിലീസ് ചെയ്‌ത് പത്ത് ദിവസം പിന്നിടുമ്പോഴും പേരൻപ് ഇതേ കുതിപ്പ് തുടരുകയാണ്.
 
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പത്താം ദിനത്തില്‍ 1.43 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 18.53 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്താം ദിനത്തില്‍ 1.22 ലക്ഷമാണ് സിനിമയ്ക്ക് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 25. 90 ലക്ഷമാണ് ഇതുവരെയായി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
 
സിനുമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments