Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ദിലീപും ഒന്നിച്ചാൽ എല്ലാം പ്രശ്‌നങ്ങൾക്കും പരിഹരമാകും; അണിയറയിൽ ചരട് വലിക്കുന്നത് ദിലീപിനെ അനുകൂലിക്കുന്നവർ?

മമ്മൂട്ടിയും ദിലീപും ഒന്നിച്ചാൽ എല്ലാം പ്രശ്‌നങ്ങൾക്കും പരിഹരമാകും; അണിയറയിൽ ചരട് വലിക്കുന്നത് ദിലീപിനെ അനുകൂലിക്കുന്നവർ?

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (11:54 IST)
'അമ്മ'യിൽ ഭിന്നത രൂക്ഷമാകുമ്പോൾ അണിയറയിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചെന്നുള വാർത്തകളാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.  ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയാണ് മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചതതെന്ന് 'അമ്മ'യുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
 
അതേസമയം, ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ഇതിന് പിന്നാലെയായി മോഹന്‍ലാലിനെ നേതൃനിരയില്‍ നിന്നും മാറ്റി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കവും ഇവര്‍ നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖും കെ പി എ സി ലളിതയും ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു സംസാരിച്ചത്.
 
ദിലീപിന് അനുകൂലമായും പ്രതികൂലമായും ഇതുവരെ ഒന്നും പറയാതെ നിൽക്കുകയാണ് മമ്മൂട്ടി. സിദ്ദിഖ് നേതൃനിരയിലേക്ക് വരുന്നതോടെ മമ്മൂട്ടിയേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും തങ്ങള്‍ക്ക് ഒപ്പം ചേര്‍ക്കാമെന്നുമാണ് ദിലീപിനെ അനുകൂലിക്കുന്നവർ കരുതുന്നത്. ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്നതോടെ സകല പ്രശ്‌നങ്ങളും തീരുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ‍. ഇവരെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍

നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലതു കൈ അനങ്ങാറില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments