ഭാര്യ രാത്രി മുഴുവനും കിടക്കയിലിരുന്ന് സിനിമകണ്ടു, ഉറക്കം നഷ്ടമായ ദേഷ്യത്തിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വ്യാഴം, 11 ഏപ്രില്‍ 2019 (11:13 IST)
രാത്രി മുഴുവവും തന്റെ അരികിൽ കിടക്കയിലിരുന്ന് സിനിമകണ്ട ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഡൽഹിയിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ 22കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു. ചേതൻ ചൌഗൂൾ എന്ന 32 കാരനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 2വയസായ കുഞ്ഞ് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. 
 
രാത്രി യു ട്യുബിൽ സിനിമ കാണുന്നത് യുവതി പതിവാക്കിയിന്നു. ശബ്ദം കേട്ട് ഉറക്കം നഷ്ട്രപ്പെടുന്നതിനാൽ ഇതേ ചെല്ലി പല തവണ ഭർത്താവും യുവതിയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. സംഭവ സിവസവും സമാനമായ രീതിയിൽ ഭാര്യ സിനിമ കണ്ടതോടെ 4 പുലർച്ചെ മണിക്ക് ഉറക്കം ഉണർന്ന ചേതൻ ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ പ്ലസിറ്റിക് കയർ ഭാര്യയുടെ കഴുത്തിൽ കുരുക്കി ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ദേഷ്യം വിട്ടൊഴിഞ്ഞപ്പോഴാണ് താൻ ചെയ്ത ക്രൂരതയെക്കുറിച്ച് ചേതന് ബോധ്യം വന്നത്. അപ്പോഴേക്കും ഭാര്യ മരിച്ചിരുന്നു. ഇതോടെ ചേതൻ കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിച്ചുപോയതാണെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വെറുതേ ഇരുന്ന് കരയും, ഒന്നും മിണ്ടില്ല, ഇങ്ങനെ പോയാൽ ആത്മഹത്യയിലേയ്ക്ക് നയിച്ചേക്കാം; തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ