കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെ കടന്നുപോകുകയാണ് നടി പൂജ ഹെഗ്ഡെ. പ്രഭാസിന്റെ രാധേശ്യാമിന് ശേഷം വിജയുടെ ബീസ്റ്റിലും നടി നായികയായി എത്തി.
ബീസ്റ്റ് എന്ന ഹാഷ്ടാഗില്‍ നടി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
തെലുങ്ക്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലാണ് നടിയെ കൂടുതലായി കണ്ടിട്ടുള്ളത്.2010ല്‍ മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ് താരം കൂടിയാണ് പൂജ.
2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ നടി അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് തെലുങ്ക് സിനിമയില്‍ സജീവമാകുകയായിരുന്നു.
ഓക ലൈല കോസം, മുകുന്ദ തുടങ്ങിയ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.