Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സാഹോ’യ്ക്ക് വേണ്ടി പ്രഭാസ് വാങ്ങിയത് 100 കോടി ?!

സാഹോ
ബാഹുബലിയെന്ന ബ്രഹ്മാണ്ഡചിത്രത്തിനു ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’തീയേറ്ററുകളിലെത്തുകയാണ്. ഇതിനിടയില്‍ സാഹോയ്ക്കായി താരം 100 കോടി പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാൽ, അതുവെറും പ്രചാരണം മാത്രമാണെന്ന് പ്രഭാസ് പറയുന്നു. 
 
സാഹോ ഒരുങ്ങുന്നത് 250 കോടി ബഡ്ജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക ഈടാക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചാണ് അഭിനയിച്ചതെന്നും പ്രഭാസ് പറയുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് ആണ് സംവിധാനം. 
 
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ചിത്രം ആഗസ്റ്റ് 30ന് തീയേറ്ററുകളിലേക്കെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള സൈനികന്റെ പ്രണയകഥ! - ദിലീപ് ചിത്രം കശ്മീരിൽ ചിത്രീകരിക്കാമെന്ന് മേജർ രവി