മലയാളം കണ്ട ഏറ്റവും ബ്രഹ്മാണ്ഡമായ സിനിമ എന്ന ലേബലിലാണ് പൃഥ്വിരാജ്- മോഹന്‍ലാല്‍ സിനിമയായ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. എമ്പുരാന് മുന്‍പായി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും മോഹന്‍ലാല്‍- തരുണ്‍മൂര്‍ത്തി സിനിമയായ തുടരും റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയിരുന്നു. ഇതോടെ തുടരും റിലീസിന് മുന്‍പായി എമ്പുരാനാണ് തിയേറ്ററുകളിലെത്തിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പായി എമ്പുരാന്റെ ട്രെയ്ലര്‍ റിലീസ് വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. എമ്പുരാന്‍ ട്രെയ്ലര്‍ കണ്ടപ്പോള്‍ താന്‍ അന്തം വിട്ടെന്നും എങ്ങനെ ഈ പടത്തിന് ശേഷം തന്റെ കൊച്ചുസിനിമ റിലീസ് ചെയ്യുമെന്ന് കരുതിയെന്നും തുടരും സിനിമയുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തി പറയുന്നു.
എമ്പുരാന്‍ സിനിമയുടെ ഷൂട്ടിനിടെ കിട്ടുന്ന ബ്രേയ്ക്കുകളിലാണ് തുടരും സിനിമയുടെ ഷൂട്ടും നടന്നിരുന്നത്. എമ്പുരാനിലെ ഖുറേഷിയുടെ യാതൊരുവിധമായ സാമ്യവുമില്ലാത്തത കുസൃതിക്കാരനായ ഒരാളുടെ വേഷമാണ് തുടരും സിനിമയില്‍ മോഹന്‍ലാല്‍ ചെയ്തിരുന്നത്. എമ്പുരാന് മുന്‍പായി പുറത്തിറങ്ങേണ്ട സിനിമയായിരുന്നു തുടരും. എന്നാല്‍ റിലീസ് നീണ്ടു. മോഹന്‍ലാലിന്റെ എമ്പുരാന്റെ ട്രെയ്ലര്‍ കണ്ടപ്പോള്‍ സത്യത്തില്‍ പേടിച്ചു പോയി. ഇത് കണ്ടതിന് ശേഷമാണല്ലോ ആളുകള്‍ എന്റെ സിനിമയ്ക്ക് എത്തുക. ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുമല്ലോ എന്നെല്ലാമാണ് ചിന്തിച്ചത് തരുണ്‍ മൂര്‍ത്തി പറയുന്നു.
അങ്ങനെ രാജുവിന് താന്‍ മെസേജ് അയച്ചു. ചേട്ടാ.... ഇനി ഞാന്‍ എന്ത് ചെയ്യും എന്നാണ് ചോദിച്ചത്. എമ്പുരാന് മുന്നെ റിലീസ് ചെയ്യുമല്ലോ എന്ന് കരുതിയാണ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത് എന്നെല്ലാം പറഞ്ഞു. പൃഥ്വി പറഞ്ഞത്. അയ്യോ ബ്രോ ഞാന്‍ നിങ്ങളുടെ സിനിമയ്ക്കായാണ് വൈറ്റ് ചെയ്യുന്നത് എന്നാണ്. അതോടെ തനിക്ക് ആത്മവിശ്വാസം വന്നെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. തുടരും വലിയ വിജയമായതോടെ പഴയ മോഹന്‍ലാലിനെ തിരിച്ചുതന്ന തരുണിന് നന്ദി എന്ന തരത്തിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തിയാല്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും പല ആരാധകരും അഭിപ്രായപ്പെടുന്നു.