Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുത്തൻ ലുക്കിൽ പ്രണവ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വ്യത്യസ്‌ത ലുക്കിൽ പ്രണവ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുത്തൻ ലുക്കിൽ പ്രണവ്
, ശനി, 28 ജൂലൈ 2018 (10:47 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് പ്രണവ് എത്തുക. വമ്പൻ ടീമുകളാണ് ചിത്രത്തിനായി അണിനിരങ്ങുന്നത്.
 
ചിത്രത്തിന്റെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്.
 
മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യം നയൻ‌താര? പുതിയ കാമുകനെ കണ്ടെത്തി അമല പോൾ?