Prarthana Krishnan and Ansiya Ansi: 'കൂടെവിടെ' സീരിയല്‍ നടി പ്രാര്‍ത്ഥനയും മോഡല്‍ അന്‍സിയയും വിവാഹിതരായി
Prarthana Krishnan - Ansiya Ansi marriage: ഇരുവരും പരസ്പരം താലി ചാര്‍ത്തുന്നതും ഹാരമണിയിക്കുന്നതും വീഡിയോയില്‍ കാണാം
Prarthana Krishnan and Ansiya Ansi: 'കൂടെവിടെ' എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലും നൃത്തകലാകാരിയുമായ പ്രാര്‍ത്ഥന കൃഷ്ണന്‍ നായരും സുഹൃത്തും മോഡലുമായ അന്‍സിയ അന്‍സിയും വിവാഹിതരായി. ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇരുവരും പരസ്പരം താലി ചാര്‍ത്തുന്നതും ഹാരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ക്ഷേത്ര നടയില്‍ വെച്ചാണ് ഇരുവരും താലി ചാര്‍ത്തുന്നത്. ' മനസില്‍ വിഷം നിറഞ്ഞ, മനുഷ്യര്‍ക്കു മുന്നില്‍ നാടകം കളിക്കുന്ന സങ്കുചിത മനസുകള്‍ അകന്നു നില്‍ക്കൂ' എന്ന ക്യാപ്ഷനോടെയാണ് പ്രാര്‍ത്ഥന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും നല്ല സുഹൃത്തിനെ വിവാഹം കഴിക്കുന്നുവെന്നും മറ്റു ടോക്‌സിക് ബന്ധങ്ങളേക്കാള്‍ ഏറെ നല്ലൊരു പങ്കാളിയാണ് അന്‍സിയയെന്നും പ്രാര്‍ത്ഥന പറയുന്നു.
' എന്റെ പൊണ്ടാട്ടിക്കൊപ്പം' എന്ന സിംപിള്‍ ക്യാപ്ഷനാണ് അന്‍സിയ അന്‍സി പ്രാര്‍ത്ഥനയ്‌ക്കൊപ്പമുള്ള ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലെസ്ബിയന്‍, മൈ ലൗ, പൊണ്ടാട്ടി, ഡ്രീം കം ട്രൂ തുടങ്ങിയ ഹാഷ് ടാഗുകളാണ് അന്‍സിയ ഉപയോഗിച്ചിരിക്കുന്നത്.
ഇത് ഫോട്ടോഷൂട്ട് നാടകമാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലര്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. വളരെ മികച്ച തീരുമാനമെന്നും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകട്ടെയെന്നും ആശംസിച്ച നിരവധി പേരുണ്ട്.