Publish Date: Sat, 16 Apr 2022 (10:04 IST)
Updated Date: Sat, 16 Apr 2022 (10:08 IST)
കെ ജി എഫ് രണ്ടാം ഭാഗം പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനത്തില്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിനെയും സംവിധായകനേയും പ്രശംസിച്ച് മലയാള സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
'പ്രശാന്ത് നീല്‍ KGF സംവിധായകന്‍.. ഇയാള്‍ തുടങ്ങിയിട്ടേ ഉള്ളൂ കാത്തിരിക്കുന്നു ഇനിയും പലതും..'-എന്നാണ് മിഥുന്‍ കുറിച്ചത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2 ബോക്‌സോഫീസില്‍
കൊടുങ്കാറ്റായി മുന്നേറുകയാണ്.ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു.
കെജിഎഫ് മൂന്നാം ഭാഗം പണിപ്പുരയിലാണ്. യാഷ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, ജോണ്‍ കൊക്കന്‍, ശരണ്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.