Webdunia - Bharat's app for daily news and videos

Install App

'പ്രേമലു 50 കോടിലു'; പിള്ളേര് തരംഗമായി, സ്വപ്‌ന നേട്ടം 13 ദിവസം കൊണ്ട് !

2024 ലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് ഇത്

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (14:49 IST)
നസ്ലന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'പ്രേമലു' 50 കോടി ക്ലബില്‍. റിലീസ് ചെയ്തു 13-ാം ദിവസമാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയില്‍ എത്തുന്നത്. റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് പ്രേമലു 43 കോടി കളക്ട് ചെയ്തിരുന്നു. പ്രവൃത്തി ദിനങ്ങള്‍ ആയിട്ടു കൂടി തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. നസ്ലന്റെയും മമിതയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് പ്രേമലു. 
 
2024 ലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് ഇത്. ജയറാം ചിത്രം എബ്രഹാം ഓസ്‌ലര്‍ ആണ് തൊട്ടുപിന്നില്‍. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ചേക്കും. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച മമ്മൂട്ടി ചിത്രത്തോടു കൂടി മത്സരിച്ചാണ് പ്രേമലു ബോക്‌സ്ഓഫീസില്‍ സ്വപ്‌നസമാനമായ നേട്ടം കൈവരിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളുടെ വിജയത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് പ്രേമലു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments