Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prince and Family Box Office Collection: അത്ര 'ജനപ്രിയമല്ല'; ക്ലിക്കാവാതെ 'പ്രിന്‍സ് ആന്റ് ഫാമിലി'

മേയ് ഒന്‍പതിനു തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വേള്‍ഡ് വൈഡായി 10 കോടി കളക്ഷനിലേക്ക് എത്തിയിട്ടില്ല

Dileep, Prince and Family, Prince and Family Box Office Collection, Prince and Family Collection, Prince and Family Review, Prince and Family Story

രേണുക വേണു

, ചൊവ്വ, 13 മെയ് 2025 (16:42 IST)
Dileep (Prince and Family)
Prince and Family Box Office Collection: ബോക്‌സ്ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ ദിലീപ് ചിത്രം 'പ്രിന്‍സ് ആന്റ് ഫാമിലി'. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണെങ്കിലും പ്രേക്ഷകരുടെ വലിയൊരു തള്ളിക്കയറ്റമില്ലാത്തതാണ് സിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷനെ ബാധിച്ചത്. 
 
മേയ് ഒന്‍പതിനു തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വേള്‍ഡ് വൈഡായി 10 കോടി കളക്ഷനിലേക്ക് എത്തിയിട്ടില്ല. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ആറ് കോടി കടന്നിട്ടേയുള്ളൂ. നാല് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ 4.92 കോടി മാത്രമാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 1.25 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത്. ആദ്യ ഞായറാഴ്ചയാണ് ഭേദപ്പെട്ട രീതിയില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ ലഭിച്ചത്, 1.72 കോടി. ഒരു വമ്പന്‍ വിജയമാകാന്‍ ദിലീപ് ചിത്രത്തിനു സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫനാണ് പ്രിന്‍സ് ആന്റ് ഫാമിലി സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ഇന്ത്യന്‍ എക്സ്പ്രസ് ശരാശരി (2.5/5) റേറ്റിങ്ങാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലെന്‍സ്മാന്‍ റിവ്യു മോശം സിനിമയായും ദിലീപ് ചിത്രത്തെ റേറ്റ് ചെയ്തിട്ടുണ്ട്. അഞ്ചില്‍ മൂന്നാണ് ഒടിടി പ്ലേ നല്‍കിയിരിക്കുന്ന റേറ്റിങ്. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ കൂടിയാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പ്രമുഖ നടൻ ഞാനാണ്, എല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം: ധ്യാൻ ശ്രീനിവാസൻ