Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതൊക്കെ കാണുമ്പോഴാണ് ചേട്ടനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്’ - വൈറൽ കമന്റിന് മാസ് മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ്
, ശനി, 23 മാര്‍ച്ച് 2019 (11:12 IST)
മലയാള സിനിമയുടെ സ്വന്തം സ്റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി. അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുള്ള എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. 67 വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിക്ക് മുന്നിൽ യുവതാരങ്ങൾ പോലും മുട്ട് മടക്കാറുണ്ട്.  
 
ഇപ്പോൾ മലയാളത്തിലെ യുവനടന്മാരോടും മലയാളി പ്രേക്ഷകർ ഇതേ ചോദ്യം ചോദിക്കുകയാണ്. പ്രിത്വിരാജിനോട് ഇങ്ങനെ ചോദിച്ച ഒരു ചോദ്യത്തിന് രസകരമായി മറുപടി നല്കിയിരിക്കുകയാണ് പൃഥ്വിരാജ്. അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകൻ കുറിച്ചത് ഇങ്ങനെ ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്ബോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്’.ഇതിനു മറുപടിയുമായി പൃഥ്വിരാജ് രംഗത്ത് ഏത്തിയിരിക്കുകയാണ് .
 
ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് ‘സത്യം’ എന്ന് കുറിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചേട്ടന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്’; ഇന്ദ്രജിത്തിനേക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി