Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ചേട്ടന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്’; ഇന്ദ്രജിത്തിനേക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി

prithviraj
കൊച്ചി , ശനി, 23 മാര്‍ച്ച് 2019 (08:24 IST)
സൂപ്പര്‍താരം മോഹന്‍‌ലാലിനെ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമ തിയേറ്ററുകളില്‍ എത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ട്രെയിലറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് ഇന്ദ്രജിത്തിന്റേത്. പൃഥ്വിയുടെ സിനിമയില്‍ ചേട്ടന്റെ റോള്‍ എന്താണെന്ന ചര്‍ച്ചകളും ഇതോടെ ശക്തമായി. എന്നാല്‍, ലൂസിഫറില്‍ ഇന്ദ്രജിത്തിന്റെ വേഷം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി.

“എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ലൂസിഫറില്‍ ഇന്ദ്രജിത്തിന്റേത്. വളരെ മികവോടെ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. കാമറയ്ക്കു മുന്നില്‍ അദ്ദേഹം നില്‍ക്കുന്നത് മികവോടെയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, എന്താ ഈ ചെയ്യുന്നത് എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടന്‍ തന്നില്ല. ആ കഥാപാത്രത്തെ അദ്ദേഹം അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്” - എന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാ‍ണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ - മഞ്ജു വാര്യർ കോമ്പോ വീണ്ടുമൊന്നിക്കുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ്.  ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോഡി ഡബിൾ ഉപയോഗിച്ച് ചതിച്ചു; സംവിധായകനെതിരെ ബോബി സിംഹ