Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫറിനെക്കുറിച്ചല്ല, മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിക്ക് പറയാനുണ്ട്!

ലൂസിഫറിനെക്കുറിച്ചല്ല, മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിക്ക് പറയാനുണ്ട്!

ലൂസിഫറിനെക്കുറിച്ചല്ല, മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിക്ക് പറയാനുണ്ട്!
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (08:00 IST)
ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് യാത്ര. തുടക്കം മുതൽ തന്നെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തേയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് ഇതിനകം തന്നെ നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.
 
ഇപ്പോൾ പൃഥ്വിരാജിന്റെ ട്വിറ്റർ പോസ്‌റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങള്‍ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
 
'യാത്രയിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ കണ്ടു. തെലുങ്ക് ഭാഷയില്‍ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്. തെലുങ്ക് ഭാഷയില്‍ തനിക്ക് വലിയ ഗ്രാഹ്യമില്ല, അനുഭവിക്കാനായത് പറയുകയാണ് ചെയ്തത്' പൃഥ്വി ട്വിറ്ററിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിൽ മമ്മൂട്ടി?- സത്യം ഇത്!