Webdunia - Bharat's app for daily news and videos

Install App

താൻ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നസ്രിയ ശ്രമിച്ചിട്ടില്ല: പൃഥ്വിരാജ്

ഏറ്റവും ഇഷ്ടം നസ്രിയെ, അവർ എപ്പോഴും അവരാണ്: പൃഥ്വിരാജ്

Webdunia
ചൊവ്വ, 13 ഫെബ്രുവരി 2018 (12:17 IST)
സഹപ്രവർത്തകരായ സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിലും അവരോടുള്ള സമീപനത്തിലൂടെയും ആരാധകരുടെ കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി ആദ്യം മുതൽക്കേ കൂടെ നിന്നയാളാണ് പൃഥ്വി. ഇപ്പോഴിതാ, തന്നെ ഏറ്റവും അധികം ആകർഷിച്ച നടി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
 
‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. താന്‍ എന്തുകൊണ്ടാണ് ഇണനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.
 
ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ ഇക്കാര്യത്തിലും പൃഥ്വിക്ക് വ്യക്തമായ നിലപാടുണ്ട്.ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.
 
കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും പൃഥി കൂട്ടിച്ചേര്‍ത്തു.
 
ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments