ഒരു സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് വാങ്ങുന്നത് 10 കോടി? പൃഥ്വിരാജിന്റെ ആസ്തിയെത്ര?

നിഹാരിക കെ.എസ്
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (13:26 IST)
പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാൾ. ഇന്ന് മലയാള സിനിമയിലെ പാൻ ഇന്ത്യൻ തലത്തിൽ പ്രതിനിധീകരിക്കുന്ന താരമായി വളർന്നിരിക്കുകയാണ് പൃഥ്വിരാജ്. നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്ന നിലയിലെല്ലാം മലയാള സിനിമയിലെ ശക്തനാണ് പൃഥ്വിരാജ്.
 
മലയാള സിനിമാ ലോകത്തെ നിയന്ത്രണ ശക്തികളിൽ ഒരാളായി പൃഥ്വിരാജ് വളർന്നിരിക്കുന്നു. മലയാള സിനിമയിലേക്ക് രാജ്യാന്തര നിർമാണ കമ്പനികളെ എത്തിക്കുന്നതിലും, മലയാള സിനിമയ്ക്ക് പാൻ ഇന്ത്യൻ സ്വീകാര്യത ലഭിക്കുന്നതിലുമെല്ലാം പൃഥ്വിരാജ് എന്ന വ്യക്തിയുടെ വിഷൻ കൂടിയുണ്ട്.
 
എമ്പുരാനിലൂടെ മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പൃഥ്വിരാജിന്റെ ആസ്തി 56 കോടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് നാല് മുതൽ പത്ത് കോടി വരെയാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം പൃഥ്വിരാജെന്ന നടൻ ഇന്ന് സജീവ സാന്നിധ്യമാണ്.
 
കൊച്ചിയിലെ ആഢംബര ബംഗ്ലാവിന് പുറമെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലിൽ ഏതാണ്ട് 17 കോടി വിലമതിക്കുന്ന വസതിയും പൃഥ്വിരാജിനുണ്ട്. കാറുകളോട് അതിയായ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജ്. ലംബോർഗിനി ഉറൂസ്, മെഴ്‌സിഡസ് എഎംജി 63, റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഡിഫൻഡർ 110, പോർഷെ കയെൻ എന്നീ കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments