Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന് കരുതിവെച്ച റോൾ ഇനി ആ ബോളിവുഡ് നടന്; രാജമൗലി - മഹേഷ് ബാബു ചിത്രത്തിന്റെ അപ്‌ഡേറ്റ്

Prithviraj- Lucifer

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (15:16 IST)
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായിക. നടന്‍‌ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നിരിക്കുകയാണ്. 
 
പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചെന്ന വാർത്തകളാണ് വരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായ ചില കാരണങ്ങൾക്കൊണ്ട് പൃഥ്വിരാജിന് ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. അതിനാൽ പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചു. 
 
സിനിമയിലെ നായികയായ പ്രിയങ്ക ചോപ്രയുമായുള്ള ജോൺ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദിൽ ഉടൻ ചിത്രീകരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഏതായാലും 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനാണ് ഈ കുത്തിത്തിരിപ്പ്? സ്വന്തം കാര്യത്തിൽ ആരും ഇടപെടുന്നത് ഇവർക്കിഷ്ടമല്ല?: ഡബ്ല്യുസിസിക്ക് വ്യാപക വിമർശനം