Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: റിലീസ് അനിശ്ചിതത്വം അവസാനിച്ചു, എമ്പുരാന്‍ മാര്‍ച്ച് 27 നു തന്നെ; ഫാന്‍സ് ഷോ രാവിലെ ആറിന്

നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് ഒഴിയാന്‍ ലൈക്ക താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Empuraan Fans Show Time out, Empuraan Movie, Empuraan Review, Mohanlal Empuraan, Prithviraj Empuraan

രേണുക വേണു

, ശനി, 15 മാര്‍ച്ച് 2025 (09:02 IST)
Empuraan - Mohanlal

Empuraan: എമ്പുരാന്‍ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചു. നേരത്തെ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച് 27 നു തന്നെ ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. റിലീസില്‍ മാറ്റമില്ലെന്ന് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും തമ്മില്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. 
 
നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് ഒഴിയാന്‍ ലൈക്ക താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ പ്രീ ബിസിനസുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ലൈക്കയും ആശിര്‍വാദ് സിനിമാസും പരസ്പരം മുഖംതിരിച്ചു നിന്നിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു ധാരണയിലെത്തി.
 
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഉടന്‍ ആരംഭിക്കും. എമ്പുരാന്‍ പ്രൊമോഷന്‍ മീറ്റിനായി മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വിദേശത്തേക്കു പോകുന്നുണ്ട്. റിലീസിനു 11 ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ആദ്യ ഷോ എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പുലര്‍ച്ചെ അഞ്ച് മണിക്കു ഫാന്‍സ് ഷോ വേണമെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാവിലെ ആറിനോ ഏഴിനോ ആദ്യ ഷോ മതിയെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. പൃഥ്വിരാജിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആണ് എമ്പുരാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാരിയര്‍, അഭിമന്യു സിങ്, ജെറോം ഫ്ളയ്ന്‍, കിഷോര്‍ കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഫാസില്‍, സായ്കുമാര്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് എമ്പുരാനില്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റീ റിലീസിന് ഒരുങ്ങി സലാർ !