Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന് എത്ര വയസ്സായി ? പിറന്നാൾ ആശംസകളുമായി സിനിമ ലോകം

Prithviraj Sukumaran age

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (10:19 IST)
പൃഥ്വിരാജ് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതലേ ആരാധകരും അടുത്ത സുഹൃത്തുക്കളും നടന് ആശംസകൾ നേർന്നു.ഒക്ടോബർ 16 1982 ന് ജനിച്ച താരത്തിന് 41 വയസ്സാണ് പ്രായം.
 
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. നാലു വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിക്കുന്നു.പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ഡിസംബർ 22 ന് പ്രദർശനത്തിനെത്തും.
 പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങിയ താരനിര സിനിമയിലുണ്ട്.പൃഥ്വിരാജിന്റെ ആരാധകർ ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വരാനിരിക്കുന്ന ഡിസംബറിൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും.
 
എല്ലാ വർഷവും സെപ്റ്റംബർ എട്ടിന് മകളുടെ ഏറ്റവും പുതിയ ചിത്രം പൃഥ്വിരാജ് പങ്കുവയ്ക്കാറുണ്ട്. അലംകൃതയുടെ ഒമ്പതാം പിറന്നാൾ കുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുവായൂരമ്പലനടയില്‍ പൃഥ്വിരാജ്! പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍