Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

സലാറിലെ വില്ലന്‍ പൃഥ്വിരാജ് ?പിറന്നാള്‍ സമ്മാനവുമായി പ്രഭാസിന്റെ 'സലാര്‍' ടീം

Prithviraj Sukumaran's second look from Salaar is his birthday treat for fans

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:06 IST)
മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി പ്രഭാസിന്റെ 'സലാര്‍' ടീം. സിനിമയിലെ നടന്റെ മറ്റൊരു ലുക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. 'വരദരാജ മന്നാര്‍, ദ് കിങ്' എന്ന് എഴുതി കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. 
കഴിഞ്ഞവര്‍ഷവും പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറക്കാര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് ചില കാരണങ്ങളാല്‍ മാറ്റിയിരുന്നു.
 
പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.
 
പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം 200 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് സിനിമ തിയറ്റുകളിലെത്തും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമലീലയ്ക്ക് ശേഷം ദിലീപിന്റെ 'ബാന്ദ്ര', രണ്ടാമത്തെ ടീസര്‍ നാളെ എത്തും