Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരരാജാക്കന്മാർക്കിടയിൽ തലയുയർത്തി പിടിച്ച് ദുൽഖർ- മികച്ച തുടക്കം, കർവാന് ഗംഭീര സ്വീകരണം!

കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ കർവാൻ എത്തി, ദുൽഖറിനിത് മികച്ച തുടക്കം!

താരരാജാക്കന്മാർക്കിടയിൽ തലയുയർത്തി പിടിച്ച് ദുൽഖർ- മികച്ച തുടക്കം, കർവാന് ഗംഭീര സ്വീകരണം!
, വെള്ളി, 3 ഓഗസ്റ്റ് 2018 (13:19 IST)
ആഘോഷങ്ങളൊന്നുമില്ലാതെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. ആരവങ്ങളോ കൊട്ടിഘോഷിക്കലുകളോ ഒന്നുമില്ലെതായിരുന്നു ദുൽഖറിന്റെ ആദ്യസിനിമയായ സെക്കൻഡ്‌ഷോ റിലീസ് ആയത്. ആദ്യദിനം ചെണ്ടകൊട്ടോ മേളങ്ങളോ ഒന്നുമില്ലായിരുന്നു. അതുപോലൊരു അരങ്ങേറ്റം തന്നെയാണ് ദുൽഖർ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലും നടത്തിയിരിക്കുന്നത്. 
 
ആകാശ് ഖുറാന സംവിധാനം ചെയ്ത കർവാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അധികം ആരവങ്ങളോ ആഘോഷങ്ങളോ ഒന്നുമില്ലാതെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റോണി സ്‌ക്രൂവാല നിർമിച്ച ചിത്രത്തിൽ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചിരിക്കുന്നത്. 
 
webdunia
ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ വന്നു ചേരുന്ന അപ്രതീക്ഷിതവും അനാധാരണവുമായ ഒരു സംഭവത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തന്നെ കേരളമാണ്. ദുൽഖറിനും മിഥിലയ്ക്കും ഇർഫാനുമൊപ്പം കേരളവും ഭംഗിയും ഒരു കഥാപാത്രമാവുകയാണ്. കേരളത്തിന്റെ ഭംഗി ആവോളം പകർത്തിയിട്ടുണ്ട് ക്യാമറാമാൻ.
 
ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന അവിനാഷെന്ന ( ദുല്‍ഖര്‍) ചെറുപ്പക്കാരന് ഒരു ദിവസം ട്രാവൽ ഏജൻസിയുടെ കസ്റ്റമർ കെയറിൽ നിന്നും ഒരു കാൾ വരുന്നു, തീർത്ഥ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അവിനാഷിന്റെ അച്ഛൻ മരിച്ചുവെന്നും ശവശരീരം ബാംഗ്ലൂരിലേക്ക് അയക്കുമെന്നും. അച്ചന്റെ ഡെഡ്ബോഡി ഏറ്റുവാങ്ങുന്നതിനായി സുഹൃത്ത് ഷൗക്കത്തിനൊപ്പം (ഇർഫാൻ ഖാൻ )അയാളുടെ കാരവാനിൽ ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുകയാണ് നമ്മുടെ നായകൻ.
 
webdunia
പക്ഷേ, സ്ഥലത്തെത്തുന്ന അവിനാഷിന് മറ്റൊരു സ്ത്രീയുടെ ശവശരീരമാണ് ലഭിക്കുന്നത്. തന്റെ അച്ഛന്റെ ബോഡിയടങ്ങിയ ബോക്സ് കൊച്ചിയിലാണ് എത്തിയതെന്ന് അവിനാഷ് തിരിച്ചറിയുന്നു. അവിടെ നിന്നും ഇരുവരും വീണ്ടും യാത്ര തിരിക്കുന്നു, കൊച്ചിയിലേക്ക്. തന്റെ അച്ഛന്റെ ബോഡി ഏറ്റുവാങ്ങുന്നതിനായി.
 
ഇവരുടെ യാത്രയിൽ കോയമ്പത്തൂരിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്നും മരിച്ച സ്ത്രീയുടെ ചെറുമകൾ താനിയയും ( മിഥിലാ പാൽക്കർ) ചേരുന്നതോടുകൂടി സിനിമ വളരെ ഇന്ററസ്റ്റിംഗാകുന്നു.
 
webdunia
ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പക്ഷേ വലിയ തിരക്കുകളൊന്നുമില്ല. കർവാൻ ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമൊന്നുമല്ലാത്തതുകൊണ്ടാവാം. പക്ഷെ ആദ്യ ഷോ കാണാനെത്തിയ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരെ നിരാശരാക്കുന്നില്ല എന്ന് മാത്രമല്ല വളരെയധികം എൻജോയി ചെയ്യിപ്പിക്കും വിധമാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് കണ്ടവർ പറയുന്നു. 
 
ആദ്യ ചിത്രത്തിൽ വളരെ മികച്ച അഭിനയമാണ് ദുൽഖർ കാഴ്ച വെച്ചിരിക്കുന്നത്. സ്വന്തം ശബ്ദത്തിൽ വളരെ പെർഫക്ടായി തന്നെ ദുല്‍ഖര്‍ ഡബ്ബിംഗ് ചെയ്തിരിക്കുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വന്ന വഴി മറക്കരുത്, നിങ്ങൾ അടക്കമുള്ള പലരുടെയും തുടക്കം അതിലൂടെയായിരുന്നു': അഞ്ജലിയുടെ സെക്സ് പരാമർശത്തിന് മറുപടിയുമായി സൂര്യ